ഒരു  ഉയര്‍ത്തെഴുന്നേപ്പ്



സാഹിത്യ കര്‍ത്താവിന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കിന്‍
 മുന്‍പിലെന്‍ നിശ്ചല മായ മനസിന്‍ വാതിലുകള്‍ 
ഏന്നെന്നേക്കുമായി കൊട്ടിയടഞ്ഞു .
ഞാന്‍ തളര്‍ന്നു പോയി ഞാന്‍ 
തേടി കൊണ്ടിരുന്നു പുരാണ ഗ്രന്ഥങ്ങളേയും 
പുരാതന ജനിതരുടെ വാകുകളെയും
പക്ഷെ തട്ടിത്തടഞ്ഞു വീണ 
എന്‍ മനസ്സില്‍ അവക്കൊന്നും ഒരുസ്ഥാനവും 
അര്‍ഹിക്കാന്‍ കഴിഞ്ഞില്ല 
അറിയാതെ എന്‍ മനസ്സില്‍ തടഞ്ഞു 
പോയ ആ വാകിനെ ഞാന്‍ 
എന്റെ ജീവനിലധികം സ്നേഹിക്കുന്നു 
അതാണ്‌ !!!!!!!


ഉദ്ധരേതതു ആത്മന ത്മാനം

                    
                      ഹ ..... ഹ ഹ ....... എനിക്കും പ്രാന്ത് തന്നെ ....



"വീണാല്‍ ചിരിക്കാത്തവനും  മരിച്ചാല്‍ കരയാത്തവനും മനുഷ്യന്‍ അല്ല"
ഇന്നത്തെ ലോകം ഇതില്‍ നിന്നും അപ്പാടെ മാറി ....

പ്രപഞ്ചം ആകെ മാറിപ്പോയി കൂടെ മനുഷ്യ മനസും അവന്‍ ഒത്തിരി ചിന്തിച്ചു തുടങ്ങി കൊച്ചു കുട്ടികള്‍ പോലും ഈ ഒരു അവസ്ഥയില്‍ ആണ് ഇതാണ്  ഇന്നത്തെ ലോകം. മുലയൂട്ടുന്ന അമ്മയോട് പോലും അവന്‍റെ വാക്കുകള്‍ കയര്‍ത്തു തുടങ്ങി , സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ ഒരു ആശ്രയം അതിനുപോലും അവന്‍ ഒരു പേരിട്ടു കടമ. അവനെ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ നോക്കണമെന്നാണ് ഇന്നത്തെ ലോക രക്ഷിതാക്കളുടെ കടമ .

അത് കഴിഞു സ്വന്തം പെറ്റമ്മയെപോലും ഒരു നുള്ള് മയക്കു മരുന്നിനായ് വിറ്റ കഥ ലോക പ്രസിദ്ധമാണ് . എന്തിനും അവനു പറയാന്‍ ഒരു കാരണവും സാഹചര്യം . തോറ്റുപോയി ഞാന്‍ ഈ ലോകത്തോട്‌ . പിന്നെ ഒരു വശം ജനങ്ങള്‍ കാലഭൈരവന്‍റെ പണിചെയ്തു സ്വയം പോറ്റുന്നു ..... എവിടെനിന്നും വന്ന കീടമാണ്‌ ഇന്നത്തെ മനുഷ്യനില്‍ നാം കാണുന്നതെന്ന് ഞാന്‍ ഒത്തിരി തവണ ചിന്തിച്ചു .. അതിനുള്ള ഉത്തരവും ഞാന്‍ എന്നോട് തന്നെ പറഞ്ഞു ........ കാലം അതാണ്‌ മനുഷ്യനെ മൃഗമാക്കുന്ന ഇജ്ജസ്സു . 

"തത്വമേവതുമം തുപ്പി തുപ്പി തര്‍ക്കിക്കുവാനൊരു ദൈവമുണ്ടാക്കി  ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ "

"  മാ നിഷാദ, പ്രതിഷ്ഠാം ത്വ-
    മഗമഃ ശാശ്വതീസമാഃ
    യത്‌ ക്രൌഞ്ചമിഥുനാദേക-
    മവധീഃ കാമമോഹിതം.      "

ന്ന്,
കാന്ത ഥിന്‍.

                      പ്രാണനെ വെറുപ്പിക്കുന്ന  പ്രണയം 

കാലം ഒരു പ്രണയ വീഥിയാകുംമ്പോള്‍ മനസിന്‍ മന്ത്രിപ്പുകള്‍ 
സ്വപനങ്ങളായി ജീവിതത്തില്‍ പെയ്തിറങ്ങുന്നു ....
ആരും അറിയാതെ  ചൊരിയുന്ന ഈ മഴ ഇടിയെന്ന  
രൂപത്തില്‍ ജീവിതത്തെ നശിപ്പിക്കാനും കാറ്റെന്ന  രൂപത്തില്‍ 
ജീവനെ നശിപ്പിക്കാനും  ശ്രേമിച്ചു കൊണ്ടേ ഇരിക്കും ........... 
എല്ലാം സ്നേഹമെന്ന ശാന്തത കൊണ്ട് അടിച്ചമര്‍ത്ത പെടുമ്പോള്‍
നമുക്ക് ഒരു സ്വാപ്ന മാകുന്ന  ജീവിതം ലഭിക്കുന്നു .

മറ്റു പലരുടേയും ജീവിതത്തിന്‍ തകര്‍ച്ചകളെ തന്‍ ജീവിതത്തില്‍ വിജയിപ്പിക്കുവാനെന്ന ഉത്തേജകമാകണം തന്‍ ജീവിതം .....
                                         അമ്മ 


അറിയാതെ ചെയ്തുപോയ തെറ്റിന്‍ ശാസ്യ വാക്കുകള്‍ എന്നില്‍ 
അറിവിന്‍ പുരസ്ക്കാരമായിരുന്നെനമ്മേ .....

തെറ്റിന്‍ അധീതമായ് ഏറ്റുവാങ്ങിയ ഓരോ ശിക്ഷയും വിജയ 
പടിക്കുമേല്‍ എനിക്കുള്ള കാലുറപ്പാണെന്ന്  അറിഞ്ഞീല .....

ആമയെന്ന പുസ്തകത്തിന്‍ മഹത്വം ഞാന്‍ കണ്ട ഗ്രന്ഥങ്ങളില്‍ ആദ്യത്തെതാണ് ....

അമ്മയെന്ന വാക്ക് സ്വര്‍ഗത്തിന്‍ വാതില്‍ പടിയിലെ മുഖവുരയാണ്.

അമ്മയല്ലാതൊരു ദൈവമില്ല അമ്മയില്ലതൊരു ലോകമില്ല 
ഏന്തേ നീ അറിഞ്ഞീല .... 
ഏന്തേ നീ കണ്ടീല .....
തുളുമ്പും ഹൃദയവുമായ്‌ ഞാന്‍ അരികിലുന്ടെന്നു ......

ചുവന്ന മണലിന്‍ തരിക്കുമെലെന്നെ തനിച്ചാക്കീല്ലെ......
മദിച്ചു തമര്‍ക്കുന്ന അട്ടഹാസത്തിന്‍ തടാകത്തില്‍ വിട്ടേറിഞീലെ .....
അറിഞ്ഞീല തോഴ നീയുമൊരു നദിയാണെന്ന് ..........


--ഏകാന്ത  പഥികന്‍ --


ദൃശ്യമാകുമീ ലോകത്തിന്‍  സൃഷ്ട്ടി ആകുന്ന മനുഷ്യനില്‍ 
സൂഷ്മമാകുന്ന ദൈവത്തിന്‍റെ  അനുഗ്രഹമാം തന്‍ ജീവിതം 
............ എല്ലാം സാങ്കല്‍പ്പികം മാത്രം ........ പേരില്ല,നാളില്ല, അടയാലമില്ല , ചൂണ്ടിക്കാണിക്കാന്‍ സൃഷ്ട്ടാവുമില്ലാത്ത ഒരുവന്‍ ....... 



         
                                                                                              
                                                                                                 -- ഏകാന്ത പഥികന്‍ --